പദ്ധതികൾ ( മലയാളം) | കേരളാ പി എസ്സ് സി




# കേരള സംസ്ഥാന രൂപീകരണത്തിൻറെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി - നവകേരള മിഷൻ
# നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് - പി സദാശിവം (2016 നവംബർ 10 )
# സർക്കാർ ആശുപത്രികളിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് ജനസൗഹൃദ ആശുപത്രികൾ തുടങ്ങുന്ന പദ്ധതി - ആർദ്രം (നവകേരള മിഷന്റെ ഭാഗം)
# ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി - ലൈഫ് (Livelihood Inclusion and Financial Empowerment) (നവകേരള മിഷൻ)
# വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നവകേരള മിഷനിൽ ആരംഭിച്ച പദ്ധതി - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
# ജലം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജനം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി - ഹരിതകേരളം
# ഹരിതകേരളം പദ്ധതി ഉദ്‌ഘാടനം ചെയ്തത് - പിണറായി വിജയൻ (2016 ഡിസംബർ 8)
# ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ - പിണറായി വിജയൻ
# ഹരിതകേരളം പദ്ധതിയുടെ ഉപാധ്യക്ഷൻ - ടി എൻ സീമ
# ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - കെ ജെ യേശുദാസ്
# ഹരിതകേരളം പദ്ധതിയുടെ ലക്‌ഷ്യം - പച്ചയിലൂടെ വൃത്തിയിലേക്ക്
# കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി - മൃതസഞ്ജീവനി
# മൃതസഞ്ജീവനി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - മോഹൻലാൽ
# റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി -  ശുഭയാത്ര
# ശുഭയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ -   മോഹൻലാൽ
# കേരളസർക്കാരിന്റെ സൗജന്യ ക്യാൻസർ ചികിത്സ പദ്ധതി -  സുകൃതം
# സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - മമ്മൂട്ടി
# വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കാനുള്ള ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി - ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്
# ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - മമ്മൂട്ടി
# മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ -  മമ്മൂട്ടി
# മൃകേരളത്തെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി - വിമുക്തി
# വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - സച്ചിൻ ടെൻഡുൽക്കർ
# ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകുന്ന കേരളസർക്കാർ പദ്ധതി - ശ്രുതിതരംഗം
# അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി ആരംഭിച്ച കേരളസർക്കാർ പദ്ധതി - സ്നേഹസ്പർശം
# 65 വയസിനുമേൽ പ്രായമുള്ളവർക്കായി കേരളസർക്കാർ ആരംഭിച്ച ആരോഗ്യ സുരക്ഷാ പദ്ധതി - വയോമിത്രം
# 18 വയസിനുതാഴെയുള്ള ക്യാൻസർ ബാധിതരായ കുട്ടികൾക്കായി കേരളസർക്കാർ 2008ഇൽ ആരംഭിച്ച പദ്ധതി -  ക്യാൻസർ സുരക്ഷ പദ്ധതി
# അവിവാഹിതരായ അമ്മമാർ, വിധവകൾ തുടങ്ങിയവർക്കായി കേരളസർക്കാർ ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി - ശരണ്യ
# വിധവകളുടെ പുനർവിവാഹത്തിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി - മംഗല്യ
# സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് - തൻറെടം
# കേരളത്തിൽ തന്റേടം ജെൻഡർ പാർക്ക് സ്ഥാപിക്കുന്നതെവിടെ - കോഴിക്കോട്
# ബധിര മൂക കുട്ടികൾക്കായി 1997 ഇൽ സ്ഥാപിച്ച സ്ഥാപനം - നിഷ് (National Institute of Speech and Hearing)(തിരുവനന്തപുരം)
# വൃക്കരോഗം, ഹീമോഫീലിയ, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി - താലോലം
# താലോലം പദ്ധതി നിലവിൽ വന്നതെന്ന് -  2010 ജനുവരി 1