സൈബർ ലോകം ( മലയാളം) I കേരളാ പി എസ്സ് സി



              2000 ഒക്ടോബർ 17 നാണ് ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നത് സെക്ഷൻ 66F ആക്ടാണ് സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട് ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ് ചെന്നൈയിലാണ് സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം സിംഗപ്പൂർ ആണ് അവശിഷ്ട അധികാരങ്ങളിലാണ് സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ തിരുവനന്തപുരത്തെ പട്ടം എന്ന സ്ഥലത്താണ് . ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി ത്രിപുരയിലാണ് .സെക്ഷൻ 48 ആണ് സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് . സെക്ഷൻ 66A ആണ്2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട് . 2008 ഡിസംബർ 23 നാണ് ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് . ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
ബാംഗ്ലൂരിലാണ് . ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ജോസഫ് മേരി ജക്വാർഡ് എന്ന വ്യക്തിയുടെ പേരിലാണ് . ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് CERT- IN . ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത്  സെക്ഷൻ 66D പ്രകാരമുള്ള കുറ്റമാകുന്നു .കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ലയാണ് പാലക്കാട് .ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി ആണ് ആസിഫ് അസീം .എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര . ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് 
ആസ്സാമില്ലാണ് .2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണമാണ് വാനാക്രൈ .രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നത് ഭോപ്പാലിലാണ്. ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയത് 2000 ജൂൺ 9 . ഭേദഗതി ചെയ്ത ഐടി ആക്ട് നിലവിൽ വന്നത് 2009 ഒക്ടോബർ 27 .

ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ
    ചാപ്റ്റേഴ്സ് 11
    ഭാഗങ്ങൾ 94
    പട്ടികകൾ 4
സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം
   ചാപ്റ്റേഴ്സ് 14
   ഭാഗങ്ങൾ 124
   പട്ടികകൾ 2

Asian School of Cyber Laws സ്ഥിതിചെയ്യുന്നത്  പൂനെയിലാണ് . ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത് മുംബൈയിലാണ് .കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്കാണ് മുത്തൂറ്റ് ടെക്നോപോളിസ് .ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്  ചെന്നൈയിലാണ് . ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്  ഡൽഹിലാണ് .ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തിയാണ് പവൻ ഡുഗ്ഗൽ .ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി കർണ്ണാടകയിൽ സ്ഥിതി ചെയ്യുന്നു .ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത്   ന്യൂഡൽഹിലാണ്. ദക്ഷിണേഷ്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം ഇന്ത്യയാണ് .ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആന്ധ്ര പ്രദേശലാണ് .ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം ബാംഗ്ലൂർ ആണ് .ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ് .ആണ് ചന്ദോളി(രാജസ്ഥാൻ)
ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം ഫ്രാൻസ് ആണ് .ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി ലോസ് ഏഞ്ചൽസ് ആണ് .ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി  ഹോങ്കോങൽ ആണ് .സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)

CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഹൈദരാബാദ് ആണ്. ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ്-Melli Dara Paiyong( സിക്കിം ) ആണ്. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ-വെങ്കിടാചലം വില്ലേജ് (Andhra Pradesh) ആണ് . ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ്
ഗുൽഷൻ റായ് ആണ് 2004 ലാണ് Indian Computer Emergency Response Team(CERT – IN) നിലവിൽ വന്നത് .2006 ലാണ്Cyber Appellate Tribunal(CAT) നിലവിൽ വന്നത്.
 സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര .ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനമാണ്  National Cyber Co-ordination centre . കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിലാണ് .ഇന്ത്യയിലെ ആദ്യ ഐടി യൂണിവേഴ്സിറ്റി  J P University ആണ്