ലക്നൗ സമ്മേളനം(1916)
1916 ഡിസംബറിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ-ഇന്ത്യാ മുസ്ലിം ലീഗും ഉടമ്പടി ഒപ്പിടുകയുണ്ടായി. ഇത് ലഖ്നൗ സന്ധി എന്നറിയപ്പെടുന്നു.
ഈ സന്ധിയിലൂടെ രണ്ടു പാർട്ടികളും മത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയോജകമണ്ഡലങ്ങളിൽ പ്രാതിനിധ്യം നൽകാമെന്ന് സമ്മതിക്കുകയുണ്ടായി. കൂടാതെ മുസ്ലിം ലീഗിന്റെ നേതാക്കൾ ഇന്ത്യയ്ക്ക് സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
കോൺഗ്രസിലെ മിതവാദി തീവ്രവാദികളും യോജിച്ച സമ്മേളനം?
ans : 1916-ലെ ലക്നൗ സമ്മേളനം
ലീഗും കോൺഗ്രസ്സും അവയുടെ പ്രത്യേക സമ്മേളനങ്ങളിൽ പ്രത്യേക നിയോജക മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഷ്കരണങ്ങൾക്കുവേണ്ടി യോജിച്ച പദ്ധതി മുന്നോട്ടുവെച്ച സമ്മേളനം?
ans : ലക്നൗ സമ്മേളനം
ലക്നൗ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?
ans : ലക്നൗ സമ്മേളനം
ലക്നൗ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?
ans : എ.സി. മജുംദാർ
ഹിന്ദു - മുസ്ലിം ഐക്യവുമായി ബന്ധപ്പെട്ട പ്രധാന സംഭവമായിരുന്നു ലഖ്നൗ സന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ വലിയ ബന്ധം സ്ഥാപിക്കാനും ഈ സന്ധി കാരണമായി. ലഖ്നൗ സന്ധിയ്ക്കു മുൻപുവരെ ഇരു പാർട്ടികളും വിരോധികളായിരുന്നുവെങ്കിലും സന്ധിയ്ക്കുശേഷം ഇതിനു മാറ്റം വരികയും ചെയ്തു.
Lala Lajpat Rai , Bal Gangadhar Tilak , Bipin Chandra Pal എന്നിവരടങ്ങുന്ന Lal Bal Pal നേതൃത്വത്തിലുള്ള തീവ്രവാദ വിഭാഗവും ഗോപാല കൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിലുള്ള മിതവാദവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ലഖ്നൗ സന്ധിയ്ക്ക് സാധിച്ചിരുന്നു.