ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ് വിവരാവകാശനിയമം 2005 (Right to Information Act 2005)[1] 2005 ജൂൺ 15 ന് പാർലമെന്റ് പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ് പ്രാബല്യത്തിൽ വന്നത്. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.
# വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയതെന്ന് - 2005 ജൂൺ 15
# വിവരാവകാശ നിയമം നിലവിൽ വന്നതെന്ന് - 2005 ഒക്ടോബർ 12
# വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് ആർക്കാണ് അപേക്ഷ നൽകേണ്ടത് - പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ\അസിസ്റ്റൻറ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ
# നിശ്ചിത സമയത്തിനുള്ളിൽ ശരിയായ വിവരം നൽകുന്നതിന് വീഴ്ച വരുത്തിയാൽ പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർ അടക്കേണ്ട പിഴ - ദിവസം 250 രൂപ വെച്ച് (പരമാവധി 25000 രൂപ)
# വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് നൽകേണ്ട അപേക്ഷാ ഫീസ് എത്രയാണ് - 10 രൂപ (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ബാധകമല്ല)
# വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം - 30 ദിവസത്തിനുള്ളിൽ
# വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബദ്ധിച്ചതാണെങ്കിൽ സമയ പരിധി - 48 മണിക്കൂറിനുള്ളിൽ
# അസിസ്റ്റൻറ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം - 35 ദിവസത്തിനുള്ളിൽ
# വിവരാവകാശ നിയമത്തിൻറെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള ഏജൻസികൾ ഏതെല്ലാം - കേന്ദ്ര ഇന്റലിജൻസ്, സെക്യൂരിറ്റി ഏജൻസികൾ തുടങ്ങിയവ
# പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ ആർക്കാണ് അപ്പീൽ നൽകേണ്ടത് - തൊട്ടു മുകളിലുള്ള ഓഫീസർക്ക് (30 ദിവസത്തിനുള്ളിൽ)
# ആർക്കാണ് രണ്ടാം അപ്പീൽ നൽകേണ്ടത് - സംസ്ഥാന\കേന്ദ്ര ഇൻഫോർമേഷൻ കമ്മീഷന് (90 ദിവസത്തിനുള്ളിൽ)
# വിവരാവകാശവുമായി ബന്ധപ്പെട്ട കേസുകളിൽ അധികാരമുള്ള കോടതികൾ - സുപ്രീം കോടതിക്കും, ഹൈ കോടതികൾക്കും
# വിവരാവകാശ നിയമത്തിൻറെ പരിധിയിൽ വരുന്ന കാര്യങ്ങളുടെ കാലപരിധി - അപേക്ഷിക്കുന്ന തിയതി മുതൽ 20 വർഷം മുൻപുവരെയുള്ള കാര്യങ്ങൾ
# കേന്ദ്ര വിവരാവകാശ കമ്മീഷൻറെ ആസ്ഥാനം - ആഗസ്റ്റ് ക്രാന്തി ഭവൻ (ന്യൂഡൽഹി)
# കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും തിരഞ്ഞെടുക്കുന്നത് - പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരുടെ സമിതി
# കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് - പ്രസിഡൻറ്
# കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് - പ്രസിഡൻറ്
# കേന്ദ്ര വിവരാവകാശ കമ്മീഷണറും അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നത് - പ്രസിഡണ്ടിന്റെ മുന്നിൽ
# കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി - 5 വർഷം അല്ലെങ്കിൽ 65 വയസ്
# കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ വേതനം - കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വേതനത്തിന് തുല്യം
# കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വ്യക്തി - വജാഹത്ത് ഹബീബുള്ള
# കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത - ദീപക് സന്ധു
# കേന്ദ്ര വിവരാവകാശ കമ്മീഷണറും അംഗങ്ങളും രാജി സമർപ്പിക്കുന്നത് - പ്രസിഡണ്ടിന്
# കേന്ദ്ര വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡന്റ് (സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം)
# കേന്ദ്ര വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്തിനുള്ള കാരണങ്ങൾ - അപ്രാപ്തി, തെളിയിക്കപ്പെട്ട ദുർവൃത്തി
# കേരള വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് - 2005 ഡിസംബർ 19
# സംസ്ഥാന വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത് - മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരുടെ സമിതി
# സംസ്ഥാന വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണർ
# സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും അംഗങ്ങളുടെയും കാലാവധി - 5 വർഷം അഥവാ 65 വയസ്
# സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ വേതനം - സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വേതനത്തിന് തുല്യം
# സംസ്ഥാന വിവരാവകാശ കമ്മീഷണറും അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നത് - ഗവർണ്ണറുടെ മുന്നിൽ
# സംസ്ഥാന വിവരാവകാശ കമ്മീഷണറും അംഗങ്ങളും രാജി സമർപ്പിക്കുന്നത് - ഗവർണ്ണറുടെ മുന്നിൽ
# സംസ്ഥാന വിവരാവകാശ കമ്മീഷണറെയും അംഗങ്ങളെയും നീക്കം ചെയ്യാൻ അധികാരമുള്ളത് - ഗവർണ്ണർക്ക് (സുപ്രീം കോടതി നിർദ്ദേശ പ്രകാരം)
# കേരളത്തിലെ പ്രഥമ ചീഫ് ഇൻഫോർമേഷൻ കമ്മീഷണർ - പാലാട്ട് മോഹൻദാസ്
വിലക്കപ്പെട്ട വിവരങ്ങൾ
ഭാരതത്തിന്റെ പരമാധികാരത്തേയോ, ഐക്യത്തേയോ, സുരക്ഷയേയോ, ശാസ്ത്ര, സാമ്പത്തിക, തന്ത്രപരമായ താത്പര്യങ്ങളേയോ, ഇതരരാജ്യങ്ങളുമായുള്ള ബന്ധത്തേയോ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളും, നിയമപരമായി ഒരു കുറ്റം ആയിത്തീരാൻ പ്രേരകമാവുന്നകാര്യങ്ങളും.
കോടതികളോ, ട്രൈബ്യൂണലുകളോ, പ്രസിദ്ധീകരിക്കരുതെന്നു വിലക്കിയിട്ടുള്ളവ അല്ലെങ്കിൽ കോടതി അലക്ഷ്യമാകാവുന്ന വിവരങ്ങൾ.
കേന്ദ്ര-സംസ്ഥാന നിയമസഭകളുടെ വിശേഷാവകാശങ്ങളെ ബാധിക്കുന്നവ.
വെളിപ്പെടുത്തപ്പെട്ടാൽ ഒരു മൂന്നാം കക്ഷിയുടെ മത്സരശേഷിയെ ഹനിക്കുന്ന വാണിജ്യരഹസ്യങ്ങളും ബൗദ്ധികസ്വത്തും; അല്ലെങ്കിൽ അവ പൊതുതാത്പര്യങ്ങൾക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികൾക്ക് ബോദ്ധ്യമുണ്ടായിരിക്കണം.
പൊതുതാത്പര്യങ്ങൾക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികൾക്ക് ബോദ്ധ്യമില്ലാത്തതും ഫിഡൂഷിയറി (Fiduciary - മറ്റൊരാൾക്കായി, അയാളുടെ സ്വത്തോ, അധികാരമോ നിയപരമായി കൈവശം വയ്ക്കുന്നയാൾ") ബന്ധങ്ങളിൽ നിന്ന് ലഭിച്ച അയാളെക്കുറിച്ചുള്ള വിവരങ്ങൾ.
വിദേശ സർക്കാരുകളിൽ നിന്നു ലഭിച്ച രഹസ്യവിവരങ്ങൾ
ഒരാളുടെ ജീവനോ, ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്നതും, വിവരത്തിന്റെ പ്രഭവം വെളിപ്പെടുത്തുന്നതും, നിയമപാലനത്തിനോ സുരക്ഷക്കോ ആയി നൽകിയതും ആയ രഹസ്യ വിവരങ്ങൾ.
കുറ്റവാളികൾക്കെതിരെയുള്ള അന്യോഷണ പ്രക്രിയയെയോ അറസ്റ്റിനെയോ കുറ്റവിചാരണയേയോ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ.
പൊതുതാത്പര്യങ്ങളുമായി ബന്ധമില്ലാത്തതും, ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ അനാവശ്യ ഇടപെടലുണ്ടാക്കുന്നതുമായ കാര്യങ്ങൾ.
പകർപ്പവകാശം ലംഘിച്ചേക്കാവുന്ന വിവരങ്ങൾ
വിലക്കപ്പെട്ട വിവരങ്ങളിൽ നിന്നു വേർപെടുത്താവുന്ന വിവരാംശങ്ങ