# ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് - ദേശീയ മനുഷ്യാവകാശ കമ്മീഷൻ (സ്റ്റാറ്റ്യൂട്ടറി ബോഡി)
# ദേശീയ മനുഷ്യാവകാശ നിയമം ആവിഷ്കരിച്ചതെന്ന് - 1993 സെപ്റ്റംബർ 28
# 1993 ലെ മനുഷ്യാവകാശ നിയമം അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1993 ഒക്ടോബർ 12
# ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം - മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
# ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരാംഗങ്ങളുടെ എണ്ണം - ചെയർമാനെ കൂടാതെ നാല് അംഗങ്ങൾ
# ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നതാര് - രാഷ്ട്രപതി
# ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര - 5 വർഷം അല്ലെങ്കിൽ 70 വയസ്
# ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള മാനദണ്ഡം - മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
# ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ അംഗങ്ങൾ - പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കർ
# ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിലവിലെ ചെയർമാൻ - എച്ച് എൽ ദത്ത്
# ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യ ചെയർമാൻ - ജസ്റ്റിസ് രംഗനാഥ് മിശ്ര
# ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ മലയാളി - കെ ജി ബാലകൃഷ്ണൻ
# കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1998 ഡിസംബർ 11
# സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണ്ണർ
# സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡൻറ്
# സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര - 5 വർഷം അല്ലെങ്കിൽ 70 വയസ്
# സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാനെ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ
# സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള യോഗ്യത - ഹൈ കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരിക്കണം
# സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ - ജസ്റ്റിസ് എം എം പരീത്‌പിള്ള
# സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം - തിരുവനന്തപുരം
# ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1992 ജനുവരി 31 (സ്റ്റാറ്റ്യൂട്ടറി ബോഡി)
# ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം - 1990
# ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർപേഴ്സൺ ഉൾപ്പെടെ 6 അംഗങ്ങൾ
# ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - 3 വർഷം അല്ലെങ്കിൽ 65 വയസ്
# ദേശീയ വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ - ജയന്തി പട്‌നായിക്
# ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം - അലോക് റാവത്ത്
# ദേശീയ വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം - രാഷ്ട്രമഹിള
# സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1996 മാർച്ച് 14
# സംസ്ഥാന വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം - 1995 സെപ്റ്റംബർ 15
# സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർപേഴ്സൺ ഉൾപ്പെടെ 5 അംഗങ്ങൾ
# സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - 5 വർഷം
# സംസ്ഥാന വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ - സുഗതകുമാരി
# നിലവിലെ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ - എം സി ജോസഫൈന്‍
# സംസ്ഥാന വനിതാ കമ്മീഷൻറെ ആസ്ഥാനം -തിരുവനന്തപുരം
# സംസ്ഥാന വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം - സ്ത്രീശക്തി