ലോകസഭ
ഹൗസ് ഓഫ് ദി പീപ്പിൾ  ലോവർ  ഹൗസ് എന്നീ പേരുകളിലാണ് ലോകസഭ അറിയപ്പെടുന്നത് ലോകസഭ നിലവിൽവന്നത് 1952 ഏപ്രിൽ 17ന് എന്നാൽ ലോകസഭയുടെ പ്രഥമ സമ്മേളനം നടന്നത് 1952 മെയ് 13നാണ്
ലോകസഭയുടെ ആദ്യത്തെ പേര് ഹൗസ് ഓഫ് ദി പീപ്പിൾ എന്നായിരുന്നു ഹൗസ് ഓഫ് ദി പീപ്പിൾ ലോകസഭ എന്ന ഹിന്ദി നാമം സ്വീകരിച്ചത് 1954 മെയ്- 14 ലാണ്
ലോക് സഭയുടെ പരമാവധി അംഗസംഖ്യ എന്നത് 552 ആണ് . ഇതിൽ രണ്ട് അംഗങ്ങളെ മാത്രമേ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാൻ സാധിക്കുകയുള്ളൂ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ മാത്രമേ രാഷ്ട്രപതിക്ക് ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുവാൻ സാധിക്കുകയുള്ളൂ
ഏറ്റവും കൂടുതൽ കാലം ലോക്സഭ അംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ആയിരുന്ന വ്യക്തിയാണ് ഫ്രാങ്ക് ആൻറണി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയാണ് ഡെറിക് ഒബ്രിയൻ
ലോക സഭയെ കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ ആണ് ആർട്ടിക്കിൾ 81 ലോകസഭയിലെ പരമാവധി 552 അംഗങ്ങളാണ് ഉള്ളത് ലോക സഭയിൽ അംഗമാകാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം 25 വയസ്സാണ് 
ലോക്സഭയുടെ കാലാവധി അഞ്ചുവർഷമാണ് അംഗങ്ങളുടെ കാലാവധി അഞ്ചുവർഷമാണ്
ലോകസഭയുടെ പരവതാനിയുടെ നിറം പച്ച ആണ്.
ലോകസഭ സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ് ലോകസഭ പിരിച്ചു വിടുന്നതും ഇന്ത്യൻ രാഷ്ട്രപതി തന്നെയാണ് ലോകസഭയുടെ നേതൃത്വം വഹിച്ച ഏക വനിതയാണ്  ഇന്ദിരാഗാന്ധി
ലോകസഭയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ളത് ഉത്തർപ്രദേശിൽ നിന്നാണ് കേരളത്തിൽ നിന്ന് 20 അംഗങ്ങളാണ് ലോകസഭയിലേക്ക് ഉള്ളത്
കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന ലോകസഭ ആയിരുന്നു പതിനാറാം ലോകസഭാ
പതിനാറാം ലോകസഭയിൽ 66 വനിതകളാണ് ഉണ്ടായിരുന്നത്